
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യവത്കരിക്കാന്‍ നീക്കം ആരംഭിച്ചു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനും ആതുരസേവന രംഗം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യമേഖലക്ക് ഏല്പിക്കുന്നത്. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റിലെ 19 ശതമാനത്തോളം ആരോഗ്യ മേഖലയ്ക്കാണ് നീക്കിവെക്കുന്നത്.
നടപ്പുവര്‍ഷം നൂറ്റി അറുപത് ബില്യണ്‍ റിയാലാണ് ആരോഗ്യ മേഖലക്ക് അനുവദിച്ചത്. വിദ്യാഭ്യാസ മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം അനുവദിക്കുന്നതും ആരോഗ്യ രംഗത്താണ്. ആരോഗ്യ മേഖല സ്വകാര്യ വത്കരിക്കുന്നതിലൂടെ ഈ ചിലവ് കുറക്കാനാവുമെന്നാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി തലസ്ഥാന നഗരിയുടെ വടക്കന്‍ പ്രദേശത്തുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രി 2017 ആദ്യം മുതല്‍ സ്വകാര്യ മേഖലക്ക് കൈമാറും.
300 കിടക്കകളും 43 ഒ.പികളും ഡയാലിസിസിന് 42 കിടക്കകളുമുള്ള ആശുപത്രി റിയാദിലെ 28 വില്ലേജുകളിലെ താമസക്കാര്‍ക്കുമുള്ള ആരോഗ്യപരിചരണ കേന്ദ്രമാണ്. സ്വകാര്യ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥാപനം ജനുവരി ആദ്യത്തോടെ പൂര്‍ണമായും സ്വകാര്യ സ്ഥാപനമായി പരിവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Greetings! I’ve been following your site for a long time now
and finally got the bravery to go ahead and give
you a shout out from Porter Tx! Just wanted to mention keep up the fantastic job!
Appreciating the persistence you put into your site and detailed information you
offer. It’s nice to come across a blog every once in a while that isn’t
the same outdated rehashed information. Great read! I’ve saved your site and I’m
adding your RSS feeds to my Google account.
I must thank you for the efforts you have put in penning this website.
I’m hoping to check out the same high-grade content from
you in the future as well. In fact, your creative writing abilities
has encouraged me to get my very own site now
😉