Currency

സൗദിയില്‍ ജയിലിലായിരുന്ന മലയാളി യുവതിയെ വിട്ടയച്ചു

സ്വന്തം ലേഖകന്‍Friday, December 23, 2016 3:52 pm

മസ്തിഷ്‌കരോഗത്തിനുള്ള മരുന്ന് കൈവശം വച്ചതിനാണ് ഇവര്‍ ജയിലിലായത്. കോട്ടയം ചങ്ങനാശേരി സ്വദേശി ഹിസാന ഹുസൈന്‍ ആണ് എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടത്. ഡോക്ടറുടെ നിര്‍ദേശ പ്രകരമാണ് മരുന്നുകള്‍ കൊണ്ടുപോയതെന്ന രേഖകള്‍ സൗദിയിലെ ഇന്ത്യന്‍ എംബസി മുഖാന്തരം ഹാജരാക്കിയതോടെയാണ് മോചനം സാധ്യമായത്.

റിയാദ്: സൗദിയില്‍ ജയിലിലായിരുന്ന മലയാളി യുവതിയെ വിട്ടയച്ചു. മസ്തിഷ്‌കരോഗത്തിനുള്ള മരുന്ന് കൈവശം വച്ചതിനാണ് ഇവര്‍ ജയിലിലായത്. കോട്ടയം ചങ്ങനാശേരി സ്വദേശി ഹിസാന ഹുസൈന്‍ ആണ് എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടത്. ഡോക്ടറുടെ നിര്‍ദേശ പ്രകരമാണ് മരുന്നുകള്‍ കൊണ്ടുപോയതെന്ന രേഖകള്‍ സൗദിയിലെ ഇന്ത്യന്‍ എംബസി മുഖാന്തരം ഹാജരാക്കിയതോടെയാണ് മോചനം സാധ്യമായത്. ദമാമിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നാണെന്നു തെറ്റിദ്ധരിച്ച് ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം ഹിസാനയെയും നാലു വയസുള്ള മകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കുഞ്ഞിനെ വിട്ടയച്ചിരുന്നു.

ഗുരുതരമായ മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോയതായിരുന്നു ഹിസാന. മസ്തിഷ്‌ക സംബന്ധമായ അസുഖത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റിന്റെ ചികിത്സയിലായിരുന്നു ഹിസാന. ഡോക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം ആറു മാസത്തേക്കുള്ള മരുന്നുമായാണ് ഹിസാന പോയത്. ഡോക്ടറുടെ കുറിപ്പും കയ്യിലുണ്ടായിരുന്നു. ഹിസാന ജയിലിലായ വിവരം നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹിസാനയുടെ ചികിത്സാ റിപ്പോര്‍ട്ട് എംബസിയ്ക്ക് അയച്ചുകൊടുത്തിരുന്നു.

എംബസി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹിസാനയുടെ ഭര്‍ത്താവ് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ പോലും മരുന്നുകളുമായി സൗദിയിലേക്ക് എത്തരുതെന്ന് മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “സൗദിയില്‍ ജയിലിലായിരുന്ന മലയാളി യുവതിയെ വിട്ടയച്ചു”

  1. Neat blog! Is your theme custom made or did
    you download it from somewhere? A design like yours with a few simple tweeks would really make my blog jump
    out. Please let me know where you got your theme. Bless you

Comments are closed.

Top
x