വ്യാജ വാർത്തകൾ ഉണ്ടാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കടുത്ത നടപടികൾ കൈക്കൊള്ളാൻ ജർമ്മൻ സർക്കാർ തയ്യാറെടുക്കുന്നു.
ബർലിൻ: വ്യാജ വാർത്തകൾ ഉണ്ടാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കടുത്ത നടപടികൾ കൈക്കൊള്ളാൻ ജർമ്മൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേക വിഭാഗം തന്നെ രൂപീകരിക്കാനാണ് ശുപാര്‍ശ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജര്‍മന്‍ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഇത്തരം വാര്‍ത്തകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ തെരെഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഫെയ്സ്ബുക്ക്, ഗൂഗ്ള്‍, ട്വിറ്റര്‍ എന്നിവ വഴി പ്രചരിപ്പിക്കപ്പെട്ട വ്യാജ വാര്‍ത്തകളാണ് ഡോണള്‍ഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Do you have any video of that? I’d care to find
out more details.
I know this website presents quality depending articles and additional data, is there any other web page which offers these kinds of stuff in quality?