Currency

ഉപരിപഠനത്തിനായി ബ്രിട്ടീഷ് വിസ നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

സ്വന്തം ലേഖകൻSaturday, December 24, 2016 6:21 pm

രണ്ടു വര്‍ഷത്തിനടെ ടയര്‍ 4 വിസ സമ്പദിച്ചവരുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ലണ്ടൻ: ബ്രിട്ടണിൽ ഉപരിപഠനത്തിനായി വിസ നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന. രണ്ടു വര്‍ഷത്തിനടെ ടയര്‍ 4 വിസ സമ്പദിച്ചവരുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2016 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 8,692 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാര്‍ഥിവിസ അപേക്ഷകള്‍ക്കാണ് യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മുൻ വർഷത്തേക്കാൾ 468 വിസയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. നിലവിലെ അപേക്ഷകരുടെ എണ്ണം 2013 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുമാണെന്ന് കണക്കുകല് വ്യക്തമാക്കുന്നു. 2012ല്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ റദ്ദാക്കിയതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞിരുന്നു. ഇതിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഉപരിപഠനത്തിനായി ബ്രിട്ടീഷ് വിസ നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന”

  1. It is not my first time to go to see this site, i am
    visiting this web site dailly and get good data from here every day.

Comments are closed.

Top
x