തുണിഷ്യന് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുനീഷ്യന്‍ പൗരന് അനിസ് അംറി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇറ്റലിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സഹോദരിയുടെ പുത്രനെയാണ് സംഭവത്തില്‍ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബര്‍ലിന്‍: ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊന്ന സംഭവത്തില്‍ അക്രമിയുടെ സഹോദരീ പുത്രനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിഷ്യന് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുനീഷ്യന്‍ പൗരന് അനിസ് അംറി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇറ്റലിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സഹോദരിയുടെ പുത്രനെയാണ് സംഭവത്തില്‍ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അനിസ് അംറി ഉള്‍പ്പെട്ട തീവ്രവാദ സംഘടനയിലെ കണ്ണിയാണ് ഇയാളെന്നും ആക്രമണവുമായി ബന്ധപ്പെട്ട് അമ്മാവനുമായി പ്രത്യേക തരം കോഡുഭാഷയില്‍ മെസേജുകള്‍ കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട അനിസ് അംറി ഇയാള്‍ക്ക് പണവും മറ്റും അയച്ചുകൊടുത്തതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 18 വയസുള്ള ഇയാളെ കൂടാതെ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടത് കൂടാതെ 48ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.