Currency

തട്ടിപ്പ് സന്ദേശങ്ങൾ; മുന്നറിയിപ്പുമായി അധികൃതർ

സ്വന്തം ലേഖകൻFriday, December 30, 2016 8:59 am

വന്‍ തുക ലോട്ടറി അടിച്ചതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്കറ്റ്: രാജ്യത്ത് തട്ടിപ്പ് സന്ദേശങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതർ. വന്‍ തുക ലോട്ടറി അടിച്ചതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 24166828 എന്ന ഹോട്ട്ലൈന്‍ നമ്പറിലേക്കോ ocert999@ita.gov.om എന്ന് ഇ-മെയിലിലേക്കോ ആണ് വിവരമറിയിക്കേണ്ടത്.  

നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ സാഹചര്യത്തിലാണ് നടപടി. ഇത്തരം ടെലിഫോണ്‍ കാളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ഇ-മെയിലുകള്‍ക്ക് പ്രതികരിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാര്‍ ബാങ്കിങ് വിവരങ്ങൾ കൈക്കലാക്കിയാണ് തട്ടിപ്പുകൾ നടത്തുന്നത്. അതിനിടെ അടുത്തിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x