Currency

സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സൗദി സ്ത്രീകളുടെ ഗാനം വൈറലാകുന്നു

സ്വന്തം ലേഖകന്‍Thursday, January 5, 2017 3:18 pm
Play

റിയാദ്: സ്ത്രീകളോടുള്ള സമീപനത്തില്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന രാജ്യമാണ് സൗദി അറേബ്യ. വസ്ത്രധാരണത്തിലും പൊതുസ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തിലും സൗദി സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തെ തുറന്നു കാട്ടി കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഹുവാജിസ് എന്ന വീഡിയോ തരംഗമായിരിക്കുകയാണ്. ഈ വീഡിയോയില്‍ നൃത്തം ചെയ്യുന്ന, പാട്ടു പാടുന്ന, സ്‌കേറ്റ് ബോര്‍ഡിലൂടെ നീങ്ങുകയും ബാസ്‌കറ്റ് ബോള്‍ കളിക്കുകയും ചെയ്യുന്ന സൗദി സ്ത്രീകളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

നിറമുള്ള കുപ്പായവും ഹിജാബും ധരിച്ചാണ് ഇവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് അതിര്‍ത്തി നിര്‍ണയിക്കുന്ന, പുരുഷ മേധാവിത്വത്തിനെതിരെയുള്ളതാണ് ഗാനത്തിലെ വരികള്‍. ‘പുരുഷന്മാരുടെ കൈകളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ, പുരുഷന്മാര്‍ ഞങ്ങളെ മാനസികരോഗികളാക്കുന്നൂ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍.

മജീദ് അല്‍ ഇസയാണ് സംവിധായകന്‍. ഡിസംബര്‍ 23 ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഈ വീഡിയോ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വന്‍സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x