
ബര്‍ലിന്‍: രാജ്യത്ത് പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവയ്ക്കും, കന്നുകാലികളുടെ മാംസത്തിനും നികുതി വര്‍ധിപ്പിക്കാന്‍ ജര്‍മനിയിലെ പാരിസ്ഥിതിക സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്കി. നിലവില്‍ ഏഴു ശതമാനം എന്ന കുറഞ്ഞ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കിലോഗ്രാം ബീഫ് ഉത്പാദിപ്പിക്കുമ്പോള്‍ ഏഴു മുതല്‍ ഇരുപത്തെട്ടു വരെ കിലോഗ്രാം ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നികുതി ഏർപ്പെടുത്താൻ നിർദേശം നൽകിയിരിക്കുന്നത്. മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 19 ശതമാനം നികുതി ചുമത്തണമെന്നാണ് ശുപാര്‍ശ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.