Currency

മയൂര്‍വിഹാര്‍ കേരള സ്‌കൂളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Tuesday, January 10, 2017 2:30 pm

ന്യൂഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ്മൂന്ന് കേരള സ്‌കൂളിലെ 2017-18 അദ്ധ്യയനവര്‍ഷത്തിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഈ മാസം 19, 20, 21 തീയതികളില്‍ സ്‌കൂള്‍ ഓഫീസില്‍ വിതരണം ചെയ്യും.

പൂരിപ്പിച്ച അപേക്ഷ, ജനന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 27ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. 2017 മാര്‍ച്ച് 31ന് അഞ്ച് വയസ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x