സ്ഫോടനത്തില്‍ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെടുകയും യുഎഇ അംബാസഡര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാണ്ഡഹാര്‍ ഗവര്‍ണറുടെ ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് സ്ഫോടനമുണ്ടായത്.
റിയാദ്: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെടുകയും യുഎഇ അംബാസഡര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാണ്ഡഹാര്‍ ഗവര്‍ണറുടെ ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് സ്ഫോടനമുണ്ടായത്.
നയതന്ത്രജ്ഞരുടെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചിച്ചു. മുഹമ്മദ് അലി സൈനല്‍ അല്‍ ബസ്തകി, അബ്ദുല്ല മുഹമ്മദ് എസ്സ ഒബൈദ് അല്‍ കാബി, അഹമ്മദ് റാഷിദ് സലീം അലി അല്‍ മസ് റൂയി, അഹമ്മദ് അബ്ദുല്‍ റഹ്മാന് അഹമ്മദ് അല്‍ തുനൈജി, അബ്ദുല്‍ ഹമീദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഹമ്മാദി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാകിയത്. മരിച്ചവരോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തികെട്ടാനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.