
റിയാദ്: യുഎഇയില്‍ അപകടകാരികളായ മൃഗങ്ങളെ വളര്‍ത്തുന്നതിന് നിരോധനം. അപകടകാരികളായ മൃഗങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന പുതിയതായി നിലവില്‍ വന്ന നിയമപ്രകാരം വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറുമാസത്തിനകം അവയെ കൈമാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അല്ലെങ്കില്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും. മൃഗശാലകള്‍ക്കും സര്‍ക്കസുകള്‍ക്കുമാണ് വന്യമൃഗങ്ങളെ സൂക്ഷിക്കുന്നതിന് യുഎഇയില്‍ അനുമതിയുള്ളത്.
എല്ലാത്തരത്തിലും ഉള്ള വന്യമൃഗങ്ങളേയും സ്വകാര്യവ്യക്തികള്‍ വളര്‍ത്തുന്നതിന് നിയമം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുവയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെ വീടുകളിലോ മറ്റിടങ്ങളിലോ വളര്‍ത്തിയാല്‍ പുതിയ നിയമപ്രകാരം കടുത്ത പിഴ ശിക്ഷയായി ലഭിക്കും. ചിലയിനത്തില്‍പ്പെട്ട നായ്ക്കളെ വളര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിറ്റ് ബുള്‍,മാസ്റ്റിഫ്, ഡോബര്‍മാന്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട നായ്കള്‍ക്കാണ് നിരോധനം. മറ്റ് ഇനങ്ങളില്‍പ്പെട്ട നായ്ക്കള്‍ക്ക് ഉടമകള്‍ പ്രാദേശിക അധികൃതരില്‍ നിന്നും ലൈസന്‍സും എടുക്കണം. ഇതിനും ആറുമാസം മാത്രമാണ് കാലാവധി അനുവദിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.