Currency

ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകൻFriday, January 13, 2017 8:06 am

ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ നീക്കം.

മസ്കറ്റ്: ഒമാനിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ച പഠനം പൂര്‍ത്തിയായതായി ഒമാന്‍ എന്‍വയര്‍മെന്റ് സര്‍വീസസ് കമ്പനി (ബീഹ്) അധികൃതര്‍ വ്യക്തമാക്കി. മാലിന്യ ശേഖരണ – സംസ്‌കരണ മേഖലയെ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെസ് ഏർപ്പെടുത്തുന്നത്.

എന്നാൽ സെസ് എന്നുമുതലാണ് ഈടാക്കുകയെന്ന് അറിയിച്ചിട്ടില്ല. വന്‍കിട സ്ഥാപനള്‍ക്കുമായിരിക്കും നഗരത്തില്‍ താമസിക്കുന്നവര്‍ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സെസ് നൽകേണ്ടതായി വരിക. ശരാശരി 1.600 റിയാല്‍ വരെ മാസത്തില്‍ നികുതിയിനത്തില്‍ അടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x