ഡിസംബര്‍ 27 ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട്, മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയും ചെയ്തു. ഇപ്പോള്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കിയാണ് ജീവന് നിലനിര്‍ത്തുന്നത്.
ദമ്മാം: സൗദിയിലെ ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ മലയാളി സുമനസുകളുടെ സഹായം തേടുന്നു. തലശേരി സ്വദേശിയായ സയ്യിദ് നിസാമുദ്ധീന്‍ ആണ് വിദഗ്ധ ചികിത്സയ്ക്ക് സഹായം തേടുന്നത്. എട്ടു വര്‍ഷത്തോളമായി റിയാദില്‍ സ്വാകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം ജോലി ആവശ്യത്തിനായാണ് ദമ്മാമിലെത്തുന്നത്.
ഡിസംബര്‍ 27 ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട്, മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയും ചെയ്തു. ഇപ്പോള്‍ കൃത്രിമ ശ്വാസോഛ്വാസം നല്‍കിയാണ് ജീവന് നിലനിര്‍ത്തുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതര്‍ വന്നെങ്കിലും മതിയായ സഹകരണം ലഭിച്ചില്ല.
കൂടാതെ, പ്രമേഹ രോഗിയാണെന്ന വിവരം നേരത്തെ അറിയിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിയും കയ്യൊഴിഞ്ഞു. ഇതോടെ, നാട്ടുകാരായ തലശേരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. ഇതിനകം തന്നെ 88000 റിയാല്‍ ആശുപത്രിയില്‍ ചെലവ് വന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ രോഗി സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍, മികച്ച ആശുപത്രിയിലേക്ക് മാറ്റോനോ, വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്ക് അയയ്ക്കാനോ കഴിയാതെ നിസഹായരാണ് ബന്ധുക്കള്‍. എയര്‍ ആംബുലന്‍സ് ഒരുക്കി, അടിയന്തിരമായി മികച്ച ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നാണ് ആവശ്യം. എംബസി അധികൃതരെയും നാട്ടിലെ ഉന്നത അധികാരികളുടെയും ഇടപെടലിലൂടെ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണിവര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.