
റിയാദ്: കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നവര്‍ക്കു പിഴ ശിക്ഷ ലഭിക്കുമെന്നു സൗദി ട്രാഫിക് വകുപ്പ്. വാഹനം ഓടിക്കുന്നവര്‍ കുട്ടികളെ മടിയിലിരുത്തിയാല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് വക്താവ് കേണല്‍ താരിഖ് അല്‍ റുബിആന്‍ പറഞ്ഞു. പത്തു വയസില്‍ താഴെ പ്രായമുളള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമ വിരുദ്ധമാണ്. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഗതാഗത നിയമം ഭേദഗതി വരുത്തിയിരുന്നു. ഇതുപ്രകാരം പിഴയും ശിക്ഷയം വര്‍ധിപ്പിച്ചതായും കേണല്‍ താരിഖ് അല്‍ റുബിആന്‍ പറഞ്ഞു.
കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് ഗുരുതരമായ ട്രാഫിക് നിയമ ലംഘനമാണ്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു കര്‍ക്കശമായ ശിക്ഷ ലഭിക്കുമന്നും ട്രാഫിക് വക്താവ് മുന്നറിയിപ്പു നല്‍കി. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ തടവു ശിക്ഷ നല്‍കും. ഇതുവരെ പിഴ ശിക്ഷ മാത്രമാണ് നല്‍കിയിരുന്നത്.
പൊതുജന സുരക്ഷയെ ബാധിക്കുന്ന 11 നിയമ ലംഘനങ്ങളില്‍ ഒന്നാണ് ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം. സൗദിയിലെ വാഹനാപകടങ്ങളിലേറെയും മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലമാണെന്നും കേണല്‍ താരിഖ് അല്‍ റുബിആന്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.