Currency

രണ്ടിൽ കൂടുതൽ മക്കളൂണ്ടോ? എങ്കിൽ സ്കൂളിൽ അഡ്മിഷൻ കിട്ടില്ല!

സ്വന്തം ലേഖകൻSunday, January 15, 2017 8:43 pm

ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍. ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.

രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്നും നിബന്ധനയിൽ പറയുന്നു. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നതെന്നും മക്കളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് സ്‌കൂള്‍ ചെയര്‍മാന്‍ സുശീല്‍ സല്‍വാന്റെ വാദം.

അതേസമയം സ്‌കൂള്‍ പ്രവേശനത്തിന് മാതാപിതാക്കളുടെ വിദ്യാഭ്യാസം, ജോലി, പ്രായം, പരീക്ഷ, അഭിമുഖം എന്നിവ വിലക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഉത്തരവിട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x