Currency

വൈദ്യുതി സബ്‌സിഡി; സൗദി പൗരന്മാര്‍ക്കുള്ള സഹായം ഫെബ്രുവരി മുതല്‍

സ്വന്തം ലേഖകന്‍Tuesday, January 17, 2017 10:03 am

റിയാദ്: വൈദ്യുതി സബ്‌സിഡി എടുത്തുകളയുന്നതിലൂടെ സൗദി പൗരന്മാര്‍ക്ക് വന്നുചേരുന്ന അധികബാധ്യതയ്ക്ക് പകരമായി സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ഫെബ്രുവരി മുതല്‍ നല്‍കിത്തുടങ്ങുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.

കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് മാത്രം ലഭിക്കുന്ന ധനസഹായം സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. ഓരോ മാസവും അഞ്ചാം തിയതി അര്‍ഹരായ സ്വദേശികളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വരുമാനത്തിനനുസരിച്ച് പൗരന്മാരെ വിവിധ ഘടകങ്ങളാക്കി തിരിച്ചാണ് ധനസഹായ സംഖ്യ നിശ്ചയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x