Currency

ദുബായില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം

സ്വന്തം ലേഖകന്‍Thursday, January 19, 2017 12:40 pm

ദുബായ്: സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം നിലവില്‍ വന്നു. അഞ്ച് ശതമാനം നികുതിയാണ് ഇറക്കുമിതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഇടാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ദുബായി സര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി ഈടാക്കി തുടങ്ങിയത്. നേരത്തെ ദശാശം 32 ശതമാനം മാത്രമായിരുന്നു ഇത്. എന്നാല്‍ നികുതി ഘട്ടംഘട്ടമായി മാത്രമേ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കു എന്ന് വ്യാപാരികള്‍ അറിയിച്ചു.

അടുത്ത വര്‍ഷത്തോടുകൂടി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആറ് ശതമാനം വാറ്റും ഈടാക്കിതുടങ്ങിയേക്കും. എന്നാല്‍ പുതിയതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം നികുതി ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് വ്യാപിരകള്‍ പറയുന്നത്. ദുബായിയില്‍ വിറ്റഴിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ അന്‍പത് ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ബാക്കിയുള്ളത് പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ നികുതി വരില്ല, അതുകൊണ്ട് തന്നെ ഇറക്കുമതി ചുങ്കം ഉപഭോക്താക്കള്‍ക്ക് ഭാരമാകില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.

അതേസമയം ആറ് ശതമാനം വാറ്റ് കൂടി നിലവില്‍ വരുന്നതോട് കൂടി ദുബായിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് നിലവിലുള്ള ഡിമാന്‍ഡ് കുറയുമോ എന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x