Currency

അമൃത ഭാരതി പരീക്ഷാഫലം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, January 19, 2017 3:10 pm

അമൃതഭാരതി വിദ്യാപീഠം നടത്തിയ ഭാരതി, സാന്ദീപിനി, പ്രബോധിനി പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഭാരതി പരീക്ഷയില്‍ ഡല്‍ഹിയില്‍ ഒന്നാം റാങ്ക് നേടിയ ആശ ആര്‍. നായര്‍ക്ക് അഖിലേന്ത്യാതലത്തില്‍ മൂന്നാംറാങ്ക് ലഭിച്ചു. യു.ടി. പ്രകാശ് രണ്ടാം റാങ്കും ഷ്യാംജി പ്രകാശ് മുന്നാംറാങ്കും നേടി.

ന്യൂഡല്‍ഹി: അമൃതഭാരതി വിദ്യാപീഠം നടത്തിയ ഭാരതി, സാന്ദീപിനി, പ്രബോധിനി പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഭാരതി പരീക്ഷയില്‍ ഡല്‍ഹിയില്‍ ഒന്നാം റാങ്ക് നേടിയ ആശ ആര്‍. നായര്‍ക്ക് അഖിലേന്ത്യാതലത്തില്‍ മൂന്നാംറാങ്ക് ലഭിച്ചു. യു.ടി. പ്രകാശ് രണ്ടാം റാങ്കും ഷ്യാംജി പ്രകാശ് മുന്നാംറാങ്കും നേടി.

സന്ദീപിനി പരീക്ഷയില്‍ പി.എന്‍. സതീശന്‍, പദ്മ ഉദയ്, ബിനോയ് ബി. ശ്രീധരന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. പ്രബോധിനി പരീക്ഷയില്‍ എസ്. ആകര്‍ഷ, കെ. ശശി എന്നിവര്‍ ഒന്നാംറാങ്ക് പങ്കുവച്ചു. സിന്ധു ഹരികുമാര്‍, ബിനിമോള്‍ ബാലചന്ദ്രന്‍ എന്നിവര്‍ യാഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x