നിര്‍ദേശം വോട്ടിനിട്ടപ്പോള്‍മുപ്പത്തിരണ്ട് പേര്‍മാത്രമാണ് നികുതി ചുമത്തുന്നതിനെ അനുകൂലിച്ചത്. എണ്‍പത്തിയാറു അംഗങ്ങള്‍നികുതി ഈടാക്കുന്നതിനെ എതിര്‍ക്കുകയും പ്രത്യേക സമിതി ഇതുസംബന്ധമായ വിശദമായ പഠനം നടത്തണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.
റിയാദ്: വിദേശികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിനു ആറു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സൗദി ശൂറാ കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി. നിര്‍ദേശം വോട്ടിനിട്ടപ്പോള്‍മുപ്പത്തിരണ്ട് പേര്‍മാത്രമാണ് നികുതി ചുമത്തുന്നതിനെ അനുകൂലിച്ചത്. എണ്‍പത്തിയാറു അംഗങ്ങള്‍നികുതി ഈടാക്കുന്നതിനെ എതിര്‍ക്കുകയും പ്രത്യേക സമിതി ഇതുസംബന്ധമായ വിശദമായ പഠനം നടത്തണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു.
നികുതി ഈടാക്കണമെന്ന നിര്‍ദേശം ജനറല്‍ഓഡിറ്റിംഗ് ബ്യൂറോ മുന്‍മേധാവി ഹുസൈന്‍അല്‍അങ്കാരിയാണ് വീണ്ടും മുന്നോട്ടു വെച്ചത്. അതേസമയം വിദേശികള്‍നാട്ടിലേക്കയയ്ക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കഴിഞ്ഞ ദിവസം സൗദി ധനകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ഇതുവരെയുള്ള നിയമം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.