Currency

3 ഇന്ത്യൻ വംശജർക്ക് ഓസ്ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി

സ്വന്തം ലേഖകൻFriday, January 27, 2017 9:14 pm

പുരുഷോത്തം സവ്രികർ, മഖൻ സിംഗ് കംഗരെ, വിജയ് കുമാർ എന്നീ ഇന്ത്യൻ വംശജർക്കാണ് രാജ്യം പരമോന്നത ബഹുമതി നൽകിയത്

സിഡ്നി: മൂന്ന് ഇന്ത്യൻ വംശജരെ ഓസ്ട്രേലിയൻ സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ മെഡൽ നൽകി ആദരിച്ചു. പുരുഷോത്തം സവ്രികർ, മഖൻ സിംഗ് കംഗരെ, വിജയ് കുമാർ എന്നീ ഇന്ത്യൻ വംശജർക്കാണ് രാജ്യം പരമോന്നത ബഹുമതി നൽകിയത്. ഓസ്ട്രേലിയൻ ദേശീയദിനത്തിന്റെ ഭാഗമായി 950ലേറെ പേർക്കാണ് ഇത്തവണ ബഹുമതി ലഭിച്ചത്.

സിഡ്നി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്റ്റർ പുരുഷോത്തം സവ്രികരിന് ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ന്യൂറോറേഡിയോളജി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ലഭ്യമാക്കിയ സേവനങ്ങൾ മുൻനിർത്തിയാണ് മഖൻ സിംഗ് കംഗരെയ്ക്ക് ബഹുമതി നൽകിയിരിക്കുന്നത്. 

ന്യൂക്ലിയർ മെഡിസിൻ ഗവേഷകനായ വിജയ് കുമാറിന് വൈദ്യശാസ്ത്രത്തിനും ന്യൂക്ലിയർ മെഡിസിൻ ഗവേഷണത്തിനും നൽകിയ സംഭാവനകളെ മുൻ നിർത്തിയാണ് പുരസ്കാരം. 2007, 2014 വർഷങ്ങളിൽ ഓസ്ട്രേലിയൻ ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷന്റെ പുരസ്കാര ജേതാവ് കൂടിയാണ് വിജയ് കുമാർ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x