
റിയാദ്: ഇന്ത്യയില്‍ ഇനിയും നിക്ഷേപം നടത്താന്‍ തയ്യറാണെന്ന് യുഎഇ. ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. അതുകൊണ്ട് ഇനിയും നിക്ഷേപം നടത്താന്‍ തങ്ങള്‍ തയാറാണെന്ന് യുഎഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.
ആന്ധ്രപദേശിലെ വിശാഖപട്ടണത്ത് ആരംഭിച്ച രണ്ടുദിവസത്തെ രാജ്യാന്തര പങ്കാളിത്ത ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ ഉള്‍പ്പടെയുള്ള, വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.