നഗരത്തിലെ പലയിടങ്ങളിലും ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ജലവിതരണം തടസപ്പെടും. ഭൂഗര്‍ഭ റിസര്‍വോയറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ജലവിതരണം തടസപ്പെടുന്നത്.
ന്യൂഡല്‍ഹി: നഗരത്തിലെ പലയിടങ്ങളിലും ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ജലവിതരണം തടസപ്പെടും. ഭൂഗര്‍ഭ റിസര്‍വോയറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ജലവിതരണം തടസപ്പെടുന്നത്.
നഗരത്തിലെ കീര്‍ത്തിനഗറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഓള്‍ഡ് സബ്ജി മണ്ഡി, ബറഫ് ഖാന, മല്‍ക്ക ഗഞ്ജ്, സരായ് ഫൂസ്, ബാംഗ്ലോ റോഡ്, രാജ്പുര്‍ റോഡ്, ശക്തി നഗര്‍, വിജയ് നഗര്‍, രൂപ് നഗര്‍, ബുറാഡി, ജഹാംഗീര്‍പുരി ബി.പി.എസ്., ഡി.ഡി.എ.-480 എസ്.എഫ്.എസ്., രോഹിണി സെക്ടര്‍ 11 എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങും.
പ്രദേശവാസികള്‍ മുന്‍കൂട്ടി വെള്ളം സംഭരിച്ചു വെയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ടാങ്കര്‍ സേവനങ്ങളും ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.