Currency

ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ധനവില വര്‍ധിക്കും

സ്വന്തം ലേഖകന്‍Monday, January 30, 2017 1:45 pm

റിയാദ്: ആഗോള വിപണിയിലെ വിലവര്‍ധനവിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ധനവില വര്‍ധിക്കും. പ്രതിദിനം 18 ലക്ഷം ബാരല്‍ ഇന്ധന ഉല്‍പാദനം രാജ്യങ്ങള്‍ കുറച്ചിരുന്നു. ഇതേതുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പ്രവണതയാണുള്ളത്.

യുഎഇ ഊര്‍ജ മന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപനം നടത്തിയത്. പെട്രോളിന് ഒമ്പത് ഫില്‍സും ഡീസലിന് ആറ് ഫില്‍സും വര്‍ധിക്കും. ലിറ്ററിന് 1.91 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് രണ്ട് ദിര്‍ഹം ആയിരിക്കും നിരക്ക്. സ്‌പെഷല്‍ 95 പെട്രോള്‍ വില 1.80 ദിര്‍ഹത്തില്‍നിന്ന് 1.89 ദിര്‍ഹം ആകും. ഡീസല്‍ വിലയില്‍ ആറ് ഫില്‍സിന്റെ വര്‍ധനവോടെ ലിറ്ററിന് രണ്ട് ദിര്‍ഹം ആകും. 1.94 ദിര്‍ഹം ആണ് നിലവിലെ വില.

ആഗോള മാര്‍ക്കറ്റില്‍ വൈകാതെ 60 ഡോളറിന് മുകളിലേക്ക് എണ്ണവില ഉയരുമെന്നാണ് പ്രതീക്ഷ. അതോടെ പ്രതിസന്ധിയുടെ സാഹചര്യം മാറുമെന്നുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x