വിലക്കുള്ള രാജ്യങ്ങളില്‍ സൗദി ഉള്‍പ്പെടില്ലെങ്കിലും പ്രശ്നങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ മുഹമ്മദ്അല്‍ഈസ നിര്‍ദേശിച്ചു.
റിയാദ്: അമേരിക്കയില്‍ ജോലി ചെയ്യുന്ന സൗദിക്കാരും സൗദി വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് സൗദി എംബസിയുടെ നിര്‍ദേശം. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാനുള്ള എംബസിയുടെ നിര്‍ദേശം. വിലക്കുള്ള രാജ്യങ്ങളില്‍ സൗദി ഉള്‍പ്പെടില്ലെങ്കിലും പ്രശ്നങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സൗദി എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെ മുഹമ്മദ്അല്‍ഈസ നിര്‍ദേശിച്ചു.
അതേസമയം സൗദിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരോധിക്കപ്പെട്ട എന്തെങ്കിലും തങ്ങളുടെ മൊബൈല്‍ ഫോണിലോ, കംപ്യൂട്ടറിലോ, ടാബ്ലറ്റിലോ ഉണ്ടെങ്കില്‍ അവ ഡിലീറ്റ് ചെയ്യാന്‍ ഇതില്‍ ആവശ്യപ്പെടുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും അമേരിക്കയിലെ സൗദി നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലോ, കോടതികളില്‍ നിശ്ചിത സമയത്ത് ഹാജരാകുന്നതിലോ ഒരു വിധത്തിലും വീഴയുണ്ടാകാന്‍ പാടില്ലെന്നും എംബസി പ്രതിനിധി നിര്‍ദേശിച്ചു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സൗദി ഭരണാധികാരി സല്മാന് രാജാവും തമ്മില്‍ കഴിഞ്ഞ ദിവസം ടെലിഫോണ്‍ സംഭാഷണം നടത്തി. സൗദി സന്ദര്‍ശിക്കാന്‍ ട്രംപിനെ സല്മാന് രാജാവ് ക്ഷണിക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.