പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ടാക്സ് ഏര്‍പ്പെടുത്തുന്നതിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. വാറ്റ് ആറ് ഗള്‍ഫ് രാജ്യങ്ങളിലും 2018 മുതല്‍ പ്രാബല്യത്തില്‍ വരും.
റിയാദ്: പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ടാക്സ് ഏര്‍പ്പെടുത്തുന്നതിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. വാറ്റ് ആറ് ഗള്‍ഫ് രാജ്യങ്ങളിലും 2018 മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ശതമാനം വരെ മൂല്യ വര്‍ധിത ടാക്സും (വാറ്റ്) 50 മുതല്‍ 100 ശതമാനം വരെ പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്സും ഏര്‍പ്പെടുത്താനാണ് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അംഗീകാരം നല്‍കിയത്.
സൗദി ശൂറ കൗണ്‍സില്‍ ജനുവരി 23ന് ടാക്സ് നിയമത്തിന് അംഗീകാരം നല്കിയ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അന്തിമ അംഗീകാരം. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാനും പൊതുജനങ്ങളുടെ ജീവിതച്ചെലവ് കൂടാനും തീരുമാനം പ്രത്യക്ഷത്തില്‍ കാരണമാവുമെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.