Currency

വേട്ടപ്പക്ഷികളുമായി സൗദി രാജകുമാരന്റെ വിമാനയാത്ര, ചിത്രം വൈറലാകുന്നു

സ്വന്തം ലേഖകന്‍Tuesday, January 31, 2017 4:00 pm

റിയാദ്: 80 വേട്ടപ്പക്ഷികളുമായി സൗദി രാജകുമാരന്റെ ജെറ്റ് യാത്രയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. യാത്രക്കാര്‍ക്കടുത്തായി പരുന്തുകള്‍ ഇരിക്കുന്ന ചിത്രം റെഡ്ഡിറ്റില്‍ ലെന്‍സൂ എന്ന അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. ചിറകു കെട്ടിയാണ് വേട്ടപ്പക്ഷികളെ വിമാനത്തില്‍ കയറ്റിയിരിക്കുന്നത്.

അതേസമയം ഗള്‍ഫ് നാടുകളില്‍ വേട്ടപ്പക്ഷികളെ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുമതിയുണ്ടെന്ന് നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. വിമാനയാത്രകള്‍ക്ക് വേണ്ടി സ്വന്തം പാസ്‌പോര്‍ട്ടുള്ള വേട്ടപ്പക്ഷികളുമുണ്ട്. പക്ഷിക്കടത്ത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ എയര്‍വെയ്‌സില്‍ 500 പൗണ്ട് വരെ വിലവരുന്ന ആറ് വേട്ടപ്പക്ഷികളെ എക്കണോമി ക്ലാസില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്. രാജകുടുംബങ്ങള്‍ മരുഭൂമില്‍ വേട്ടയ്ക്കു പോകുമ്പോഴാണ് വേട്ടപ്പക്ഷികളെ കൂടെ കൂട്ടുന്നത്. എത്തിഹാദും വേട്ടപ്പക്ഷികളെ കൊണ്ടുപോകാന്‍ അനുവദിക്കാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x