സ്വദേശികളുടേതിനു സമാനമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കേസുകള്‍ നിലവില്‍ യുഎഇയിലെ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. പ്രത്യേക കോടതി സ്ഥാപിക്കുന്നതോടെ ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഗള്‍ഫിലെ നിയമവ്യവസ്ഥിതിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.
അബുദാബി: അമുസ്ലീംകള്ക്കായി പ്രത്യേക കോടതി തുടങ്ങാന്‍ അബുദാബി തീരുമാനിച്ചു. ഗള്‍ഫിലെ നിയമവ്യവസ്ഥിതിയില്‍ പ്രവാസികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നത് ഇടയാക്കുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രയാപ്പെട്ടു.
സ്വദേശികളുടേതിനു സമാനമായി മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കേസുകള്‍ നിലവില്‍ യുഎഇയിലെ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്. പ്രത്യേക കോടതി സ്ഥാപിക്കുന്നതോടെ ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം ഗള്‍ഫിലെ നിയമവ്യവസ്ഥിതിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാനാണ് പ്രത്യേക കോടതി തുടങ്ങാന്‍ ഉത്തരവിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.