
റിയാദ്: ജോലിക്കിടെ അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു സൗദിയിലെ ഏതു ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമാണ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുള്ളത്.
വിദേശികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉപയോഗിച്ചു സൗദിയിലെ 110 സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കും. 12 ല്‍പരം വരുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാം. പുതിയ തീരുമാനത്തിലൂടെ വിദേശികള്‍ക്കു മികച്ച ചികിത്സ സൗകര്യമാണ് ലഭിക്കുക. രാജ്യത്തെ ആയിരക്കണക്കിന് വിദേശികള്‍ക്കു ഈ തീരുമാനം ഗുണകരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.