
റിയാദ്: ഹൗസിംഗ് മന്ത്രാലയം കുറഞ്ഞ നിരക്കില്‍ വാടകയുള്ള 280000 പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നു. രാജ്യമെമ്പാടും വാടക നിരക്ക് കുറയ്ക്കാനും കൂടുതല്‍ നിക്ഷേപകര്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുളള സാഹചര്യമൊരുക്കുകയുമാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതയ 280000 വീടുകള്‍ നിറമിക്കുന്നതിനായി 120 ബില്യന്‍ റിയാല്‍ നിക്ഷേപം വേണ്ടി വരും. ഇതിലൂടെ 562 ബില്യന്‍ റിയാലിന്റെ വരുമാനം സമ്പദ്ഘടനയിലേക്ക് കൊണ്ടുവരാനുമാകും.മാത്രവുമല്ല 50000 തൊഴിലവസരങ്ങള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിക്കാനുമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.