Currency

അമേരിക്കയില്‍ ഊര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുമെന്ന് സൗദി

സ്വന്തം ലേഖകന്‍Friday, February 3, 2017 3:48 pm

ട്രംപിന്റെ സാമ്പത്തിക നയമനുസരിച്ച് അമേരിക്കയിലെ പെട്രോള്‍, ഗ്യാസ് മേഖലയിലും റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയിലാണ് സൗദി കൂടുതല്‍ മുതലിറക്കുക എന്ന് ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

റിയാദ്: അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുമെന്ന് സൗദി. ട്രംപിന്റെ സാമ്പത്തിക നയമനുസരിച്ച് അമേരിക്കയിലെ പെട്രോള്‍, ഗ്യാസ് മേഖലയിലും റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയിലാണ് സൗദി കൂടുതല്‍ മുതലിറക്കുക എന്ന് ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

അമേരിക്കയിലെ റിഫൈനറി, ഇന്ധന വിതരണം എന്നീ മേഖലയില്‍ വന്‍ മുതല്‍മുടക്കുള്ള സൗദിക്ക് ഈ മേഖലയില്‍ കൂടുതല്‍ മുതലിറക്കാന്‍ പുതിയ നയം സഹായകമാവും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന രാജ്യമായ സൗദിക്ക് അമേരിക്കയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യത്തിനനുസരിച്ച് പെട്രോളിയം ഉല്‍പന്നങ്ങളും ഗ്യാസും നല്‍കാന്‍ സാധിക്കുമെന്നും അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉല്‍പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് നവംബര്‍ 30ന് വിയന്ന ഉച്ചകോടിയില്‍ എടുത്ത തീരുമാനം അമേരിക്കയുമായി ചര്‍ച്ച ചെയ്യാനും സൗദി തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x