എറണാകുളം സ്വദേശി അജിത്തും സുഹൃത്ത് ഇരിട്ടി സ്വദേശി അഭിലാഷുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇരുവര്‍ക്കുമായി 3800 റിയാല്‍ നഷ്ടമായി.
റിയാദ്: പൊലീസിന്റെ ഔദ്യോഗിക വേഷത്തിലത്തെിയ അറബി മലയാളികളെ കൊള്ളയടിച്ചു. ഉലയയില്‍ വെച്ച് ബുധനാഴ്ച 6.30 നായിരുന്നു സംഭവം. എറണാകുളം സ്വദേശി അജിത്തും സുഹൃത്ത് ഇരിട്ടി സ്വദേശി അഭിലാഷുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇരുവര്‍ക്കുമായി 3800 റിയാല്‍ നഷ്ടമായി.
നാദെക് കമ്പനിയില്‍ ട്രെയിനിങ് മാനേജരായ അജിത്ത് സുഹൃത്തിനെ കാണാനാണ് വൈകിട്ട് 6.30ഓടെ ഉലയയില്‍ തഖസൂസി റോഡിന് സമീപമുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലത്തെിയത്. മൂസ ബിന്‍ നുസൈര്‍ സ്ട്രീറ്റിലത്തെിയ അജിത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം സുഹൃത്തിനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ശേഷം വില്ലയുടെ ഗേറ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്നു.
അപ്പോള്‍ അതുവഴി പൊലീസ് വേഷത്തിലെത്തിയയാള്‍ അജിത്തിനോട് ഇഖാമ ആവശ്യപ്പെട്ടു. പൊലീസുകാരനാണെന്ന് കരുതി പഴ്സ് എടുത്ത് അതില്‍ നിന്ന് ഇഖാമ എടുത്തുകൊടുക്കാനൊരുങ്ങുമ്പോള്‍ അയാള്‍ പഴ്സ് പിടിച്ചുവാങ്ങി. ഈ സമയം അയാള്‍ അജിത്തിനോട് എന്തൊക്കെയോ ആക്രോഷിക്കുന്നുമുണ്ടായിരുന്നു. പഴ്സ് പരിശോധിച്ച് അതിലുണ്ടായിരുന്ന 3700 റിയാല്‍ അയാള്‍ എടുത്തു. ഈ സമയം ഗേറ്റ് തുറന്ന് പുറത്തുവന്ന അഭിലാഷിനോടും അയാള്‍ ഇഖാമ ആവശ്യപ്പെട്ടു. അതിനായി പഴ്സ് എടുത്തപ്പോള്‍ അതും പിടിച്ചുപറിച്ചു.
പണം മാത്രമേ ഇരുവര്‍ക്കും നഷ്ടമായിട്ടുള്ളൂ. ഇഖാമയും എ.ടി.എം കാര്‍ഡുകളും മറ്റ് രേഖകളും തിരിച്ചുകിട്ടി. വഴിയില്‍ കണ്ട പൊലീസ് പട്രോള്‍ വിഭാഗത്തോട് ഇവര്‍ വിവരം പറഞ്ഞെങ്കിലും സംഭവത്തെ കുറിച്ച് കൃത്യമായ വിശദ്ദീകരണം നല്‍കാന്‍ അറബി ഭാഷ നന്നായി അറിയാത്തത് കൊണ്ട് കഴിഞ്ഞില്ല. അടുത്ത ദിവസം പൊലീസിന് വിശദമായ പരാതി നല്‍കുമെന്ന് അജിത് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.