ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് 12 വരെ നടക്കുന്ന ഉദ്യാനോത്സവം ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ആത്മീയോദ്യാനം, ഹെര്‍ബല്‍ ഗാര്ഡന്, ബോണ്‍സായ് ഗാര്ഡന്, മ്യൂസിക്കല്‍ ഗാര്ഡന് എന്നിങ്ങനെ വിവിധങ്ങളായ ഉദ്യാനക്കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്ഡന് ഉദ്യാനോത്സവം ഞായറാഴ്ച ആരംഭിക്കും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച് 12 വരെ നടക്കുന്ന ഉദ്യാനോത്സവം ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. ആത്മീയോദ്യാനം, ഹെര്‍ബല്‍ ഗാര്ഡന്, ബോണ്‍സായ് ഗാര്ഡന്, മ്യൂസിക്കല്‍ ഗാര്ഡന് എന്നിങ്ങനെ വിവിധങ്ങളായ ഉദ്യാനക്കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
രാവിലെ ഒമ്പതരമുതല്‍ വൈകിട്ട് നാലു വരെയാണ് സന്ദര്‍ശനസമയം. പ്രവേശനം സൗജന്യമാണ്. തിങ്കളാഴ്ചകളില്‍ തുറക്കില്ല. രാഷ്ട്രപതി ഭവന്എസ്റ്റേറ്റിലെ 35-ാം നമ്പര്‍ കവാടത്തിലൂടെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കുപ്പിവെള്ളം, ബാഗുകള്‍, പേഴ്സുകള്‍, ക്യാമറ, റേഡിയോ, ട്രാന്‍സിസ്റ്റര്‍, കുടകള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയൊന്നും അനുവദനീയമല്ല. മാര്‍ച്ച് പത്തിന് കര്‍ഷകര്‍ക്കുള്ള പ്രത്യേക സന്ദര്ശനദിവസമായി നീക്കിവെച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.