Currency

നിയമലംഘനം; സൗദിയില്‍ അടച്ചുപൂട്ടിയത് 24,600 സ്ഥാപനങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, February 7, 2017 1:58 pm

മദീനയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചത്. 24,631 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയമാണ് അറിയിച്ചത്. 1,80,097 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും 2,100,713 റിയാല്‍ പിഴയായി ഈടാക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് പറഞ്ഞു.

റിയാദ്: നിയമലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സൗദിയുടെ വിവിധ ഭാഗങ്ങളിലായി അടച്ചു പൂട്ടിയത് 24,600 സ്ഥാപനങ്ങള്‍. മദീനയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചത്. 24,631 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയമാണ് അറിയിച്ചത്. 1,80,097 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും 2,100,713 റിയാല്‍ പിഴയായി ഈടാക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് പറഞ്ഞു.

8,35,464 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നിയമ ലംഘനത്തെ തുടര്‍ന്ന് മദീനയില്‍ 4,787 സ്ഥാപനങ്ങളാണ് അടച്ചത്. റിയാദില്‍ 4,292ഉം അസീറില്‍ 2,300ഉം തബുക്കില്‍ 2,236 ഉം മറ്റു വിവിധ സ്ഥലങ്ങളിലായി 1,699 സ്ഥാനപനങ്ങളും അടച്ചുപൂട്ടിയതായും മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x