
റിയാദ്: സുരക്ഷാനടപടികളുടെ ഭാഗമായി 39000 പാക് സ്വദേശികളെ നാലു മാസത്തിനുളളില്‍ സൗദി തിരിച്ചയച്ചുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ തയ്യാറെടുക്കുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാകിസ്താനില്‍ നിന്ന് നിയമം ലംഘിച്ച് നിരവധിപേര്‍ സൗദിയിലെത്തുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതുമാണ് ഇത്തരം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നിര്‍ബന്ധിതമായത്. സൗദിയില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളില്‍ ഭൂരിഭാഗവും പാക് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പ്രവേശിക്കുന്നവരുടെ വിശദമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും സൗദി ഗസറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
പാകിസ്താനില്‍ നിന്നുള്ള 82 പേര് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റത്തിന് സൗദി അറേബ്യയുടെ ഇന്റലിജന്‍സ് ബ്യൂറോയില്‍ കസ്റ്റഡിയിലാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നഫിത്തത്ത് തവാസുള് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.