Currency

സൗദിയില്‍ ഡ്രൈവിംഗിനിടെ സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കൈയ്യിലെടുത്താലും പിഴ

സ്വന്തം ലേഖകന്‍Wednesday, February 8, 2017 9:13 pm

സൗദിയില്‍ ഡ്രൈവിംഗിനിടെ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണ്‍ കൈയ്യില്‍ എടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തും.

റിയാദ്: സൗദിയില്‍ ഡ്രൈവിംഗിനിടെ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണ്‍ കൈയ്യില്‍ എടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തും. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്.

നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് ഒരുമാസത്തിനകമാണെങ്കില്‍ 150 റിയാലും ഒരുമാസം കഴിഞ്ഞാണെങ്കില്‍ 300 റിയാലുമാണ് പിഴയായി അടയ്‌ക്കേണ്ടത്. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും പിഴക്കുപുറമെ 24 മണിക്കൂര്‍ തടവും ശിക്ഷയായി നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x