Currency

ഡല്‍ഹിയില്‍ 350 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഫ്‌ലാറ്റ് നല്‍കി

സ്വന്തം ലേഖകന്‍Thursday, February 9, 2017 11:41 am

പട്പര്‍ഗഞ്ചിലെ ചേരിയായ നെഹ്‌റു ക്യാമ്പില്‍ താമസിച്ചിരുന്ന 350 ചേരി നിവാസികളായ കുടുംബങ്ങള്‍ക്ക് ആം ആദ്മി സര്‍ക്കാരിന്റെ പുതിയ പദ്ധതിപ്രകാരം വീട് നിര്‍മിച്ചു നല്‍കി. അവഗണന ഏറ്റ് കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഡല്‍ഹി അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ഫ്‌ലാറ്റുകളിലേക്ക് സര്‍ക്കാര്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്.

ന്യൂഡല്‍ഹി: പട്പര്‍ഗഞ്ചിലെ ചേരിയായ നെഹ്‌റു ക്യാമ്പില്‍ താമസിച്ചിരുന്ന 350 ചേരി നിവാസികളായ കുടുംബങ്ങള്‍ക്ക് ആം ആദ്മി സര്‍ക്കാരിന്റെ പുതിയ പദ്ധതിപ്രകാരം വീട് നിര്‍മിച്ചു നല്‍കി. അവഗണന ഏറ്റ് കഴിഞ്ഞിരുന്ന ഈ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഡല്‍ഹി അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ഫ്‌ലാറ്റുകളിലേക്ക് സര്‍ക്കാര്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്. വെസ്റ്റേണ്‍ ദല്‍ഹിയിലെ 16 ബി ദ്വാരകയിലാണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്.

സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ ഫ്‌ലാറ്റുകളുടെ രേഖകള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുടുംബങ്ങള്‍ക്ക് കൈമാറി. അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ ചേരിനിവാസികളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x