Currency

സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി നിരോധം തുടരും

സ്വന്തം ലേഖകന്‍Thursday, February 9, 2017 1:13 pm

കേരളമുള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി നീട്ടിയത്. ആറ് മാസം മുമ്പാണ് സംസ്ഥാനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്. ഈ വിലക്കിന്റെ കാലാവധിയാണ് നീട്ടിയത്.

റിയാദ്: ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധം സൗദി നീട്ടി. കേരളമുള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി നീട്ടിയത്. ആറ് മാസം മുമ്പാണ് സംസ്ഥാനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്. ഈ വിലക്കിന്റെ കാലാവധിയാണ് നീട്ടിയത്.

വൈറ്റ് സ്‌പോട്ട് സിന്‍ഡ്രാം വൈറസ് ബാധയുണ്ടെന്ന വേള്‍ഡ് ആനിമല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പെടുത്തിയത്. ആന്ധ്രപ്രദേശ്, മേഘാലയ, ഗുജ്‌റാത്ത്, ഗോവ, കേരള, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരോധം തുടരുമെന്നാണ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x