ഇന്‍ഷൂറന്‍സ് കമ്പനികളുടെ മേല്‍നോട്ടമുള്ള സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. സൗദി ഇന്‍ഷൂറന്‍സ് കമ്പനി നിയമാവലിയിലെ 79ാം അനുഛേദമനുസരിച്ചാണ് സ്വദേശിവത്കരണം വ്യാപകമാക്കുന്നത്.
റിയാദ്: ഇന്‍ഷൂറന്‍സ് കമ്പനികളിലെ ഭൂരിപക്ഷം ജോലികളിലും സൗദിയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചു. ഇന്‍ഷൂറന്‍സ് കമ്പനികളുടെ മേല്‍നോട്ടമുള്ള സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. സൗദി ഇന്‍ഷൂറന്‍സ് കമ്പനി നിയമാവലിയിലെ 79ാം അനുഛേദമനുസരിച്ചാണ് സ്വദേശിവത്കരണം വ്യാപകമാക്കുന്നത്.
വാഹന ഇന്‍ഷൂറന്‍സ് കമ്പനികള്‍, സ്വതന്ത്ര ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ നിരവധി തസ്തികകള്‍ സ്വദേശികള്‍ക്ക് നീക്കിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ അതോറിറ്റി പുറത്തിറക്കി. വാഹന ഇന്‍ഷൂര്‍നസ് അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസ്, സ്വീകരണ ഓഫീസ്, കസ്റ്റമര്‍ കെയര്‍, അപകടം സംഭവിച്ച വാഹനം പരിശോധിക്കുന്ന വിഭാഗം തുടങ്ങിയ ജോലികളില്‍ 100 ശതമാനവും സ്വദേശികളെ മാത്രമായിരിക്കണം നിയമിക്കേണ്ടതെന്നാണ് സാമയുടെ നിര്‍ദേശം.
ജൂലൈ രണ്ടിനകം കമ്പനികളുടെ എഗല്ലാ ശാഖകളിലും സ്വദേശിവത്കരണം നടപ്പാക്കിയിരിക്കണം. അവശേഷിക്കുന്ന തസ്തികകളിലും സമീപഭാവിയില്‍ സ്വദേശിവത്കരണ നടപ്പാക്കും. അതേസമയം നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും സാമ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.