Currency

എണ്ണയുല്‍പാദനം; ഒപെക് തീരുമാനം ഫലം ചെയ്യുന്നു

സ്വന്തം ലേഖകന്‍Saturday, February 11, 2017 7:55 pm

ഒപെക് - ഒപെക് ഇതര രാജ്യങ്ങളുടെ സംയുക്ത തീരുമാനം വിപണിയില്‍ മികച്ച ഫലം ചെയ്യുന്നു. മാത്രവുമല്ല എണ്ണവില ഇനിയും ഉയരാനുള്ള സാധ്യത പ്രകടമാണെന്നും അന്താരാഷ്ട്ര ഊര്‍ജ സമിതി വിലയിരുത്തുന്നു.

റിയാദ്: വിപണിയില്‍ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് എണ്ണ ഉല്‍പാദനം ഗണ്യമായി വെട്ടിച്ചുരുക്കാനുള്ള ഒപെക് – ഒപെക് ഇതര രാജ്യങ്ങളുടെ സംയുക്ത തീരുമാനം വിപണിയില്‍ മികച്ച ഫലം ചെയ്യുന്നു. മാത്രവുമല്ല എണ്ണവില ഇനിയും ഉയരാനുള്ള സാധ്യത പ്രകടമാണെന്നും അന്താരാഷ്ട്ര ഊര്‍ജ സമിതി വിലയിരുത്തുന്നു.

ഒപെക് രാജ്യങ്ങളാണ് വിപണിയില്‍ എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഉല്‍പാദനം കുറക്കാനുള്ള തീരുമാനത്തില്‍ ആദ്യം എത്തിയത്. പിന്നീട് ഒപെക് ഇതര രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചതോടെ വിപണിയില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കുകയും ചെയ്തു.

പ്രതിദിനം 32 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒപെക് ഉല്‍പാദനം. ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒപെക് രാജ്യങ്ങള്‍ ഇത്രയും വലിയ ഉല്‍പാദന കുറവ് രേഖപ്പെടുത്തുന്നതും. സൗദിയാണ് ഉല്‍പാദനം വന്‍തോതില്‍ കുറച്ച് ഗള്‍ഫ് രാജ്യം. അതേസമയം ഇറാന്‍, ഇറാഖ് രാജ്യങ്ങള്‍ക്ക് തീരുമാനം നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x