ശൈഖ് സായിദ് റോഡ് മറൈന്‍ ട്രാന്‍സ്പോര്‍ട് സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന അബ്ര യാത്രകളില്‍ ഒരാള്‍ക്ക് 25 ദിര്‍ഹംവീതം അല്ലെങ്കില്‍ മണിക്കൂറിന് 300 ദിര്‍ഹം എന്ന തോതിലാണ് നിരക്ക്. ഒരു യാത്രയില്‍ ആറു മുതല്‍ 20 പേരെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.
ദുബായ്: ദുബായ് വാട്ടര്‍ കനാലില്‍ പരമ്പരാഗത അബ്ര സര്‍വീസ് തുടങ്ങി. സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. ഒരു സംഘം സഞ്ചാരികള്‍ക്കായി ചാര്‍ട് ചെയ്യാവുന്ന രീതിയിലാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ശൈഖ് സായിദ് റോഡ് മറൈന്‍ ട്രാന്‍സ്പോര്‍ട് സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന അബ്ര യാത്രകളില്‍ ഒരാള്‍ക്ക് 25 ദിര്‍ഹംവീതം അല്ലെങ്കില്‍ മണിക്കൂറിന് 300 ദിര്‍ഹം എന്ന തോതിലാണ് നിരക്ക്. ഒരു യാത്രയില്‍ ആറു മുതല്‍ 20 പേരെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.
പ്രവൃത്തിദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 11.30 വരെയാണ് സര്‍വീസ് നടത്തുന്നത്. അബ്രയ്ക്ക് തിരക്കേറുന്ന പക്ഷം ഫെറി സര്‍വീസുകളും ലഭ്യമാക്കും. ദുബായ് വാട്ടര്‍ കനാലിലും ബിസിനസ് ബേയിലുമായി ഒമ്പത് പുതിയ സ്റ്റേഷനുകളിലും ബോട്ട് സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.