ഇറാഖ് എയര്‍ലൈന്‍സിന്റെ ബി 777/3 വിമാനമാണ് ലാന്റ് ചെയ്തപ്പോള്‍ ടയറിന് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തകരും എയര്‍പോര്‍ട്ട് ഓപറേഷനിലെ ആളുകളും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ജിദ്ദ: കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടടെയാണ് അപകടം ഉണ്ടായത്. ഇറാഖ് എയര്‍ലൈന്‍സിന്റെ ബി 777/3 വിമാനമാണ് ലാന്റ് ചെയ്തപ്പോള്‍ ടയറിന് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തകരും എയര്‍പോര്‍ട്ട് ഓപറേഷനിലെ ആളുകളും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ലാന്റ് ചെയ്യുന്നതിനിടെ ബ്രൈക്കുകളുടെ ചൂട് കൂടിയതാണ് ടയറിന് തീ പിടിക്കാന്‍ കാരണമെന്നാണ് സൂചന. 356 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ പെട്ടെന്ന് പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.