അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും ആവി എഞ്ചിന്‍ ഓടിത്തുടങ്ങി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനാണ് ഫെയറി ക്യൂന്‍.
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ വീണ്ടും ആവി എഞ്ചിന്‍ ഓടിത്തുടങ്ങി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനാണ് ഫെയറി ക്യൂന്‍. 166 വര്‍ഷം പഴക്കമുള്ള ആവി എഞ്ചിന്‍ ന്യൂഡല്‍ഹി റേവാരി (ഹരിയാന) റൂട്ടിലാണ് ശനിയാഴ്ച ഓടിയത്.
1855 ല്‍ ഇംഗ്ലണ്ടിലെ ലീഡ്സില്‍ നിര്‍മിച്ച ഫെയറി ക്യൂന്‍ എന്ന ആവി എഞ്ചിന്‍ ഡല്‍ഹി കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് ഹരിയാനയിലെ റേവാരിയിലെത്തി. മടക്കയാത്ര 4.15ന് പുറപ്പെട്ട് 6.15 ന് ഡല്‍ഹിയിലെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.