Currency

സൗദിയില്‍ വനിതകള്‍ക്ക് കായിക വിനോദ കേന്ദ്രങ്ങള്‍ 

സ്വന്തം ലേഖകന്‍Monday, February 13, 2017 6:14 pm

രാജ്യത്തെ എല്ലാ ജില്ലകളിലും കായിക വിനോദ കേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമെന്ന് സ്പോര്‍ട്സ് ജനറല്‍ അതോറിറ്റി വിമന്‍സ് അഫയേഴ്സ് ഉപാധ്യക്ഷ പ്രിന്‍സ്സ് റീമാ ബിന്ത് ബന്ദര്‍ പറഞ്ഞു. കൂടാതെ സ്വകാര്യ സംരംഭകരെ വനിതാ ജിംനേഷ്യം തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് കായിക വിനോദ കേന്ദ്രങ്ങള്‍ അനുവദിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും കായിക വിനോദ കേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമെന്ന് സ്പോര്‍ട്സ് ജനറല്‍ അതോറിറ്റി വിമന്‍സ് അഫയേഴ്സ് ഉപാധ്യക്ഷ പ്രിന്‍സ്സ് റീമാ ബിന്ത് ബന്ദര്‍ പറഞ്ഞു. കൂടാതെ സ്വകാര്യ സംരംഭകരെ വനിതാ ജിംനേഷ്യം തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വനിതകളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും അമിത വണ്ണം ഒഴിവാക്കുന്നതിനും കായിക വിനോദ കേന്ദ്രങ്ങളില്‍ നീന്തല്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കും. തൊഴില്‍, ഗ്രാമീണ, വ്യവസായ മന്ത്രാലയങ്ങള്‍ സംയുക്തമായി ഇതിനുളള അനുമതി നടത്തും. വനിതാ സ്പോര്‍ട്‌സിനോട് മുഖം തിരിക്കുന്ന നിലവിലെ സാമൂഹിക സാഹചര്യം ബോധവത്ക്കരണത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x