Currency

നഴ്‌സറി പ്രവേശനം: ദൂരപരിധി മാനദണ്ഡം ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകന്‍Thursday, February 16, 2017 4:34 pm

ഡി.ഡി.എ. ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലെ നഴ്‌സറി പ്രവേശനവുമായി ബന്ധപ്പെട്ട് എ.എ.പി. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സ്റ്റേചെയ്തത്. സ്‌കൂളുകളുടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പ്രഥമപരിഗണന നല്‍കണമെന്നായിരുന്നു വിജ്ഞാപനം.

ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളുകളിലെ നഴ്‌സറി പ്രവേശനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനം ഡല്‍ഹി ഹൈക്കോടതി സ്റ്റേചെയ്തു. ഡി.ഡി.എ. ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലെ നഴ്‌സറി പ്രവേശനവുമായി ബന്ധപ്പെട്ട് എ.എ.പി. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സ്റ്റേചെയ്തത്. സ്‌കൂളുകളുടെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് പ്രഥമപരിഗണന നല്‍കണമെന്നായിരുന്നു വിജ്ഞാപനം. എ.എ.പി. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഏകപക്ഷീയവും വിവേചനപരവും പ്രഥമദൃഷ്ട്യ ഭരണഘടനാ ലംഘനവുമാണെന്ന് ജഡ്ജി മന്‍മോഹന്‍ പറഞ്ഞു.

രണ്ട് സ്‌കൂള്‍ മാനേജ്‌മെന്റുകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജികളിലാണ് കോടതി സ്റ്റേ അനുവദിച്ചത്. ഡല്‍ഹിയില്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ നഴ്‌സറി പ്രവേശനത്തിന് ദൂരപരിധി മാനദണ്ഡം ഫലപ്രദമായി നടപ്പാക്കാനാവില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 19നാണ് നഴ്‌സറി പ്രവേശനത്തിനു ദൂരപരിധി മാനദണ്ഡമാക്കിക്കൊണ്ട് എ.എ.പി. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x