Currency

സലാലയിൽ കൊലപാതകം തുടർകഥയാകുന്നു; മലയാളി നേഴ്‌സ് കൊല്ലപ്പെട്ട നിലയിൽ

സ്വന്തം ലേഖകൻFriday, February 17, 2017 7:35 pm

മസ്കറ്റ്: ഒമാനിലെ സലാലയിൽ മലയാളി നേഴ്‌സിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ജീവ ഷെബിനെയാണ് ഇവർ താമസിച്ചിരുന്ന ദോഫാര്‍ ക്ലിബിന് സമീപത്തുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഭർത്താവ് ജീവൻ ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോൾ ഷെബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു സ്വകാര്യ ക്ലിനിക്കിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷെബിൻ. ഭർത്താവ് ജീവൻ സലാലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സലാലയിൽ കൊല്ലപെടുന്ന മൂന്നാമത്തെ മലയാളി യുവതി ആണ് ഷെബിൻ. ഈ മാസം ആദ്യം തിരുവനന്തപുരം നെടുമങ്ങാട് സ്വാദേശിനി സിന്ധു കുമാരിയെ സലാലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉണ്ടായ അങ്കമാലി സ്വദേശിനി ചിക്കൂ റോബർട്ടും സലാലയിൽ കൊല്ലപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x