എന്‍ജിനും അതിനോട് ചേര്‍ന്നുള്ള അഞ്ചാം നമ്പര്‍ കോച്ചും മറിയുകയും മറ്റ് കോച്ചുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. ആറ് ജീവനക്കാരും 193 യാത്രക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്.
റിയാദ്: ദമ്മാമിന് സമീപം ട്രെയിന്‍ പാളം തെറ്റി 18 യാത്രക്കാര്‍ക്ക് പരിക്ക്. റിയാദില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട 14ാം നമ്പര്‍ ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും വെള്ളപ്പാച്ചിലും മൂലം സ്ലീപ്പറുകള്‍ ഉറപ്പിച്ച മെറ്റല്‍ ഇളകി ഒലിച്ചുപോയതാണ് അപകട കാരണം. എന്‍ജിനും അതിനോട് ചേര്‍ന്നുള്ള അഞ്ചാം നമ്പര്‍ കോച്ചും മറിയുകയും മറ്റ് കോച്ചുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറുകയും ചെയ്തു. ആറ് ജീവനക്കാരും 193 യാത്രക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്.
ദമ്മാം റെയില്‍വേ സ്റ്റേഷനില്‍ അടിയന്തര സൗകര്യങ്ങളൊരുക്കി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം 18 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നും പരിക്ക് നിസാരമാണെന്നും സിവില്‍ ഡിഫന്‍സ് കിഴക്കന്‍ പ്രവിശ്യ വക്താവ് ഫഹദ് അറിയിച്ചു.
മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന റെയില്‍വേ ലൈന്‍ നന്നാക്കാനുള്ള ശ്രമം തുടങ്ങിയെന്നും അറ്റകുറ്റ പണികളെല്ലാം പൂര്‍ത്തിയാക്കി പൂര്‍ണ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനഃരാരംഭിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.