Currency

സൗദിയില്‍ രണ്ട് വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ച സ്‌കൂള്‍ ഫീസ് റദ്ദാക്കി

സ്വന്തം ലേഖകന്‍Monday, February 20, 2017 9:37 am

സൗദിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ച സ്‌കൂള്‍ ഫീസ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. വര്‍ദ്ധിപ്പിച്ച ഫീസ് മരവിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്റര്‍ നാഷണല്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രി അഹമദ് ബിന്മുഹമ്മദ്അല്ഈസ നിര്‍ദ്ദേശം നല്‍കി.

റിയാദ്: സൗദിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ച സ്‌കൂള്‍ ഫീസ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. വര്‍ദ്ധിപ്പിച്ച ഫീസ് മരവിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്റര്‍ നാഷണല്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രി അഹമദ് ബിന്മുഹമ്മദ്അല്ഈസ നിര്‍ദ്ദേശം നല്‍കി. പല സ്‌കൂളുകളും അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.

സ്‌കൂളുകളില്‍ ഏകീകൃത ഫീസ്‌കൊണ്ടു വരാനാണ് ഈ നീക്കമെന്നാണ് സൂചന. അതേസമയം പുസ്തകങ്ങളും, പഠനോപകരണങ്ങളും, സ്‌കൂള്‍ യൂണിഫോമും നിശ്ചിത കേന്ദ്രത്തില്‍ നിന്ന് തന്നെ വാങ്ങണം എന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ന്യായമായ വിലയ്ക്ക് ഇഷടമുള്ള കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x