ഇന്ത്യന്‍ കോണ്‍സല്‍ ജനറലാണ് ഇക്കാര്യം വീണ്ടും ഓര്‍മപ്പെടുത്തി യാത്രക്കാരുടെ ശ്രദ്ധയിലേക്കായി അറിയിച്ചത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റുകളുടെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.
ജിദ്ദ: ഇന്ത്യയിലേക്കു പോകുന്നവരും ഇന്ത്യന്‍ പൗരന്മാരും അവിടത്തെ കസ്റ്റംസ് നിയമങ്ങള്‍ അനുസരിക്കണം. ഇന്ത്യന്‍ കോണ്‍സല്‍ ജനറലാണ് ഇക്കാര്യം വീണ്ടും ഓര്‍മപ്പെടുത്തി യാത്രക്കാരുടെ ശ്രദ്ധയിലേക്കായി അറിയിച്ചത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റുകളുടെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.
വിമാനത്താവളങ്ങളിലും കൂടാതെ ഇന്ത്യയുടെ കസ്റ്റംസ് വകുപ്പ് വെബ്‌സൈറ്റിലും നിയമങ്ങള്‍ വിശദമായി കൊടുത്തിട്ടുണ്ട്. അതേസമയം മുംബൈ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നുള്ള മൂന്നു യാത്രക്കാര്‍ വെള്ളിയാഴ്ച സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായിരുന്നു. രണ്ടു സംഭവങ്ങളിലായി 7.2 കിലോ സ്വര്‍ണവും 2.01 കോടി രൂപയും പിടികൂടുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.