ജിദ്ദ, മദീന വിമാനത്താവളങ്ങളിലാണ് ഹാജിമാരുമായി വിമാനങ്ങള്‍ എത്തുക. ആദ്യ ഘട്ടത്തിലെ വിമാന സര്‍വ്വീസുകള്‍ മദീനയിലേക്കായിരിക്കും സര്‍വീസ് നടത്തുക. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 25ന് മദീനയിലാണ് എത്തുന്നത്.
റിയാദ്: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ 24ന് സൗദി അറേബ്യയിലിറങ്ങും. ജിദ്ദ, മദീന വിമാനത്താവളങ്ങളിലാണ് ഹാജിമാരുമായി വിമാനങ്ങള്‍ എത്തുക. ആദ്യ ഘട്ടത്തിലെ വിമാന സര്‍വ്വീസുകള്‍ മദീനയിലേക്കായിരിക്കും സര്‍വീസ് നടത്തുക. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 25ന് മദീനയിലാണ് എത്തുന്നത്.
അവസാന ഹജ്ജ് വിമാനം ഓഗസ്റ്റ് 26 നായിരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള ആദ്യ വിമാനം ഓഗസ്റ്റ് എട്ടിനാണ് ജിദ്ദയിലെത്തുക. കഴിഞ്ഞ വര്‍ഷം 6,94171 തീര്‍ഥാടകര്‍ ജിദ്ദ വിമാനത്താവളത്തിലും 5,51170 പേര്‍ മദീനയിലുമെത്തിയപ്പോള്‍ ഇത്തവണ 2.60000 ഹാജിമാര്‍ അധികമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹറം വികസനവുമായി ബന്ധപ്പെട്ട് നേരത്തെ വെട്ടിക്കുറച്ച ക്വാട്ട പുനസ്ഥാപിച്ചതോടെയാണ് ഹാജിമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നത്.
ജിദ്ദ ഹില്‍ടണ്‍ ഹോട്ടലില്‍ ഹജ്ജ് വിമാനസര്‍വീസ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സിവില്‍ എവിയേഷന്‍ ജനറല്‍ അതോറിറ്റി ശില്‍പശാല സംഘടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.