Currency

ദമ്മാം വിമാനത്താവളം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍Monday, February 27, 2017 3:19 pm

കിങ് ഫഹദ് വിമാനത്താവളവും അനുബന്ധ സ്ഥാപനങ്ങളുമാണ് സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി അംഗീകാരം നല്‍കിയത്. ഗതാഗത വകുപ്പുമന്ത്രിയും അതോറിറ്റി മേധാവിയുമായ സുലൈമാന്‍ അബ്ദുല്ല അല്‍ഹംദാന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ദമ്മാം: വിമാനത്താവളം കമ്പനിയാക്കി സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ അനുമതി. കിങ് ഫഹദ് വിമാനത്താവളവും അനുബന്ധ സ്ഥാപനങ്ങളുമാണ് സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി അംഗീകാരം നല്‍കിയത്. ഗതാഗത വകുപ്പുമന്ത്രിയും അതോറിറ്റി മേധാവിയുമായ സുലൈമാന്‍ അബ്ദുല്ല അല്‍ഹംദാന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് അനുകൂലമായ മാറ്റമാണ് സ്വകാര്യവത്കരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ ഇതര വിമാനത്താവളങ്ങളും വിവിധ സ്വകാര്യ കമ്പനികളായി പരിവര്‍ത്തിപ്പിക്കാനും അതോറിറ്റിക്ക് ഉദ്ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x